ഹൈദരബാദ് പൊലീസിന്റെ നടപടിയെ പിന്തുണച്ച് ലോക്സഭയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൈദരബാദ് പൊലീസിന്റെ നടപടിയെ പിന്തുണച്ച് ലോക്സഭയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും

ഹൈദരബാദ്:  ബലാല്‍സംഗക്കേസ് പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച ഹൈദരബാദ് പൊലീസിന്റെ നടപടിയെ പിന്തുണച്ച് ലോക്സഭയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും. ഹൈദരബാദില്‍ കുറ്റവാളികളെ നേരിടുന്നു, യു.പിയില്‍ സുരക്ഷ ഒരുക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

അതേസമയം, തെലങ്കാന പൊലീസിനെ പ്രകീര്‍ത്തിച്ച് ജനം തെരുവിലിറങ്ങി. സംഭവസ്ഥലത്ത്് തടിച്ചുകൂടിയ ജനം പൊലീസുകാരെ എടുത്തുയര്‍ത്തിയും പടക്കം പൊട്ടിച്ചും ആഹ്ളാദം പ്രകടിപ്പിച്ചു. ഡല്‍ഹിയിലെ നിര്‍ഭയയുടെ അമ്മയും ദേശീയ വനിത കമ്മിഷനും ബി.എസ്.പി നേതാവ് മായാവതിയും പൊലീസ് നടപടിയെ പിന്തുണച്ചു.

രാജ്യത്തെ നടുക്കിയ ബലാല്‍സംഗക്കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടതറിഞ്ഞ് ആയിരങ്ങളാണ്ഹൈദരാബാദ് – ബെംഗളൂരു ദേശീയപാതയിലെ ഷാദ്നഗറിലെത്തിയത്. പൊലീസിന് മുദ്രാവാക്യം വിളിച്ച് തുടങ്ങിയ ആഹ്ളാദപ്രകടനം പിന്നീട് പൊലീസുകരെ എടുത്തുയര്‍ത്തിയും റോഡില്‍ പടക്കം പൊട്ടിച്ചും നീണ്ടു.