അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലായെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലായെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി

ന്യൂഡല്‍ഹി: വരുന്ന തെരഞ്ഞെടുപ്പുകളില്‍ അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലായെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ന്യായമായ സീറ്റുകള്‍ പാര്‍ട്ടിക്ക് നല്‍കണമെന്നും മായാവതി ആവശ്യപ്പെട്ടു. ഒരു കുടുംബത്തെ മാത്രം കോണ്‍ഗ്രസ് ഉയര്‍ത്തിക്കാണിക്കുന്നതായുളള പ്രചരണം ദൗര്‍ഭാഗ്യകരമാണെന്നും മായാവതി പറഞ്ഞു.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് മായാവതി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ ഐക്യനിര എന്ന സ്വപ്‌നത്തിന് കരിനിഴല്‍ വീഴ്ത്തി മായാവതിയുടെ പ്രതികരണം പുറത്തുവന്നത്.