അലോക് വർമയെ സിബിഐ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും വീണ്ടും പുറത്താക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അലോക് വർമയെ സിബിഐ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും വീണ്ടും പുറത്താക്കി

സുപ്രീംകോടതി ഉത്തരവിലൂടെ കഴിഞ്ഞദിവസം സിബിഐ ഡയറക്ടറായി തിരിച്ചെത്തിയ ആലോക് വർമയെ വീണ്ടും പുറത്താക്കി. പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചത്. രണ്ടര മണിക്കൂർ നീണ്ടു നിന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷമാണ് അലോക് വർമയെ മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി എ കെ സിക്രി വർമയെ മാറ്റുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖർഗെ തീരുമാനത്തോട് വിയോജിച്ചു. 

നേരത്തേ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ അർധരാത്രി കേന്ദ്രസർക്കാർ ഉത്തരവിറക്കിയത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. സിബിഐ ഡയറക്ടറെ നിയമിക്കാൻ അധികാരമുള്ള സെലക്ഷൻ കമ്മിറ്റി തന്നെ അലോക് വർമ തുടരുന്ന കാര്യം തീരുമാനിക്കട്ടെ എന്നാണ് സുപ്രീംകോടതി വിധിച്ചത്.

ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയ നടപടി സുപ്രീംകോടതി ഈ മാസം റദ്ദാക്കിയ പശ്ചാത്തലത്തിൽ ആലോക് വർമ ബുധനാഴ്ച വീണ്ടും ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഉന്നത സമിതിയുടെ തീരുമാനം വരുന്നതുവരെ ദൈനംദിന നടപടികളൊികെയുള്ള കാര്യങ്ങളിൽ വർമ തീരുമാനങ്ങളെടുക്കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഈമാസം 31 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.

വൈകിട്ട് നാലരയോടെ സെലക്ഷൻ കമ്മിറ്റി യോഗം പുരോഗമിക്കുമ്പോൾത്തന്നെ മുൻ സിബിഐ ഡയറക്ടറായിരുന്ന നാഗേശ്വർ റാവു നടത്തിയ സ്ഥലം മാറ്റ ഉത്തരവുകളെല്ലാം അലോക് വർമ റദ്ദാക്കിയിരുന്നു. ഉപഡയറക്ടറായ രാകേഷ് അസ്താനയ്ക്കെതിരായ കേസുകളെല്ലാം പുതിയ ഉദ്യോഗസ്ഥർ അന്വേഷിക്കാനം അലോക് വർമ ഉത്തരവിട്ടു. ഇതോടെ റഫാൽ ഉൾപ്പടെയുള്ള  കേസുകളിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പോലും വർമ മടിക്കില്ലെന്ന സൂചനകളുണ്ടായിരുന്നു. ഇതിനിടെയാണ് വർമയെ മാറ്റാൻ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി തീരുമാനിക്കുന്നത്. 


LATEST NEWS