സിബിഐ കേസ്; തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അലോക് വര്‍മ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിബിഐ കേസ്; തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അലോക് വര്‍മ

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയതിനു പിന്നാലെ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അലോക് വര്‍മ. തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും തന്നോടു ശത്രുതയുള്ള ഒരു ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും അലോക് വര്‍മ പറഞ്ഞു. 

 സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബുധനാഴ്ച ജോലിയില്‍ പ്രവേശിച്ച അലോകിനെ വ്യാഴാഴ്ചയാണ് ഉന്നതാധികാരസമിതി ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ജസ്റ്റിസ് എ കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാരസമിതിയിലെ അംഗങ്ങള്‍. 

അലോകിനെ മാറ്റാനുള്ള തീരുമാനത്തെ ഖാര്‍ഗെ ശക്തമായി എതിര്‍ത്തിരുന്നു. പരസ്പരം അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് അലോക് വര്‍മയെയും സി ബി ഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെയും കേന്ദ്രം പദവികളില്‍നിന്ന് മാറ്റിനിര്‍ത്തിയത്. 


LATEST NEWS