അമര്‍നാഥ് ബസ്‌ അപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി  രണ്ടുലക്ഷം രൂപ വീതവും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അമര്‍നാഥ് ബസ്‌ അപകടം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി  രണ്ടുലക്ഷം രൂപ വീതവും

ന്യൂ ഡല്‍ഹി: അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട്  മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടുലക്ഷം രൂപ വീതവും, ഗുരുതരമായി പരുക്കേറ്റവര്‍ക്ക് 50000 രൂപയും ധനസഹായം നല്‍കും. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 16 പേര്‍ മരിക്കുകയും 30ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പരുക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. ജമ്മുശ്രീനഗര്‍ ദേശീയപാതയിലാണ് അപകടമുണ്ടായത്. രംബാന്‍ ജില്ലയിലെ ബനിഹാളിന് സമീപമായിരുന്നു അപകടം. തീര്‍ത്ഥാടകരുമായി പോകുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.അമർനാഥ് തീർഥാടകര്‍  മരിച്ചവരില്‍ 16 മരണം; 27 പേർക്കു പരുക്കേറ്റു


LATEST NEWS