അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ നിന്ന് പിന്നോട്ടില്ല; തടസം നിൽക്കുന്നത് കോൺഗ്രസ്: അമിത് ഷാ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ നിന്ന് പിന്നോട്ടില്ല; തടസം നിൽക്കുന്നത് കോൺഗ്രസ്: അമിത് ഷാ 

അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. എൻഡിഎ സർക്കാർ തന്നെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നും അമിത് ഷാ പറഞ്ഞു. കോൺഗ്രസാണ് രാമക്ഷേത്രത്തിന്‍റെ നിർമാണത്തിന് തടസ്സം നിൽക്കുന്നതെന്ന് അമിത് ഷാ ആരോപിച്ചു. 

അയോധ്യയിൽ എവിടെയാണോ ക്ഷേത്രം ഉണ്ടായിരുന്നത് അവിടെത്തന്നെയാകും പുതിയ ക്ഷേത്രവും ബിജെപി ഉണ്ടാക്കുക. എന്നാൽ കോടതിയിൽ കേസ് നടത്തി രാമക്ഷേത്രനിർമാണം നീട്ടിക്കൊണ്ടുപോകുന്നത് കോൺഗ്രസാണ്. കോടതിയിലെ കേസ് വേഗത്തിൽ തീർക്കാൻ കോൺഗ്രസ് സമ്മതിക്കുന്നില്ല - അമിത് ഷാ പറഞ്ഞു.