ദ​ളി​ത​രെ നാ​യ​ക​ളോ​ട് ഉ​പ​മി​ച്ച കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്കു​മാ​ര്‍ ഹെ​ഗ്ഡെ വീ​ണ്ടും വി​വാ​ദ​ത്തി​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദ​ളി​ത​രെ നാ​യ​ക​ളോ​ട് ഉ​പ​മി​ച്ച കേ​ന്ദ്ര​മ​ന്ത്രി അ​ന​ന്ത്കു​മാ​ര്‍ ഹെ​ഗ്ഡെ വീ​ണ്ടും വി​വാ​ദ​ത്തി​ല്‍

ബെ​ല്ലാ​രി:  ക​ര്‍​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി​യി​ല്‍ ന​ട​ന്ന പ്ര​സം​ഗ​ത്തി​ലാ​യി​രു​ന്നു കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രി​യാ​യ ഹെ​ഗ്ഡെ​യു​ടെ പ്ര​സ്താ​വ​ന. നേ​ര​ത്തെ, മ​ത​നി​ര​പേ​ക്ഷ​ത എ​ന്ന പ​ദം ഭ​ര​ണ​ഘ​ട​ന​യി​ല്‍ നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്ന ഹെ​ഗ്ഡെ​യു​ടെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു. ര​ക്ത​ബ​ന്ധ​ത്തി​ന്‍റെ സ്വ​ത്വ​ബോ​ധ​മി​ല്ലാ​ത്ത​വ​രാ​ണ് മ​തേ​ത​ര​വാ​ദി​ക​ളെ​ന്നും ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ക​ര്‍​ണാ​ട​ക​യി​ലെ ക​ല്‍​ബു​ര്‍​ഗ​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഹെ​ഗ്ഡെ പ​റ​ഞ്ഞ​ത്. 

ബെ​ല്ലാ​രി​യി​ല്‍ കേ​ന്ദ്ര​മ​ന്ത്രി ച​ട​ങ്ങി​ന് എ​ത്തു​ന്ന​തി​നു മു​ന്പ് ദ​ളി​ത​രെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട കു​റ​ച്ചു​പേ​ര്‍ മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​യു​ക​യും മ​ന്ത്രി​ക്കെ​തി​രേ മു​ദ്രാ​വാ​കാ​ര്യ​ങ്ങ​ള്‍ മു​ഴ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധി​ക്കു​ന്ന തെ​രു​വു​നാ​യ​ക​ളു​ടെ കു​ര​യ്ക്ക​ല്‍ ഗൗ​നി​ക്കി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ   പ​രാ​മ​ര്‍​ശ​മെ​ത്തി​യ​ത്. 


LATEST NEWS