പൗരത്വ ഭേദഗതി നിയമം; ഡല്‍ഹി ജമാ മസ്ജിദില്‍ വന്‍ പ്രതിഷേധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗരത്വ ഭേദഗതി നിയമം; ഡല്‍ഹി ജമാ മസ്ജിദില്‍ വന്‍ പ്രതിഷേധം

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ വന്‍ പ്രതിഷേധം. ഇന്ന് വെള്ളിയാഴ്ച ആയതുകൊണ്ടു തന്നെ നിരവധി വിശ്വാസികള്‍ പള്ളിയില്‍ എത്തിയിട്ടുണ്ട്. ദേശീയ പതാകയുമേന്തിയാണ് പ്രതിഷേധം. ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ നിന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജമാമസ്ജിദിൽ നിന്ന് ആരംഭിക്കുന്ന റാലി കാല്‍നടയായി ജന്ദര്‍മന്ദറിലേക്ക് വരും. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരിക്കും റാലി. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് ചന്ദ്ര ശേഖര്‍ ആസാദ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇന്നത്തെ റാലിക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു. പള്ളിക്ക് പുറത്ത് പൊലീസുണ്ട്. ഡ്രോണ്‍ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ തുടര്‍ന്ന് ഇന്നലെ തലസ്ഥാന നഗരി അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചിരുന്നു. ഇന്നും തലസ്ഥാനത്ത് പ്രതിഷേധം ഇരമ്പുകയാണ്.