സ്വകാര്യ സർവകലാശാലകളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി യുപി സർക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വകാര്യ സർവകലാശാലകളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തി യുപി സർക്കാർ

ലക്നൗ: ഉത്തർപ്രദേശിൽ സ്വകാര്യ സർവകലാശാലകളിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ യുപി സർക്കാർ. നിയമലംഘനം നടന്നാൽ നടപടിയെടുക്കുമെന്ന് സർവകലാശാലകൾക്കു മുന്നറിയിപ്പു നൽകി. എന്നാൽ എന്തൊക്കെയാണ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നതെന്ന് സർക്കാർ വ്യക്തമാക്കിയില്ല.

27 സർവകലാശാലകൾക്കു നിയമം ബാധകമാകും. ഉത്തർപ്രദേശ് പ്രൈവറ്റ് യൂണിവേഴ്സിറ്റി ഓഡിനൻസ് (യുപിപിഒ) ജൂലൈയിൽ നിയമസഭ വീണ്ടും ചേരുമ്പോൾ അവതരിപ്പിക്കും. ഓർഡിനൻസ് വലിയ തീരുമാനമാണെന്നും വിദ്യാക്ഷേത്രങ്ങളിൽ വിദ്യാഭ്യാസം മാത്രമെ നടക്കാവൂ എന്നും ഉപമുഖ്യമന്ത്രി കേശവ് മൗര്യ പറഞ്ഞു. ദേശഭക്തി, മതനിരപേക്ഷത, ജനാധിപത്യം, സാർവലോക സാഹോദര്യം എന്നിവ പരിശീലിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമം ഏറെ ആശങ്കയുണർത്തുന്നതാണെന്ന് പൊതുപ്രവർത്തകർ അഭിപ്രായപ്പെട്ടു. സ്വകാര്യ സർവകലാശാലകളിൽ യോഗി ആദിത്യനാഥ് സർക്കാർ അമിത നിയന്ത്രണം ഏർപ്പെടുത്തുകയാണെന്ന് മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ എന്താണെന്ന് വ്യക്തമാക്കാത്തതും ആശങ്ക വർധിപ്പിക്കുന്നു.
 


LATEST NEWS