പ്രളയദുരിതാശ്വാസം: ആ​ന്ധ്ര​പ്ര​ദേ​ശ് 51.018 കോ​ടി​യു​ടെ സ​ഹാ​യം കേരളത്തിന്‌ കൈ​മാ​റി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രളയദുരിതാശ്വാസം: ആ​ന്ധ്ര​പ്ര​ദേ​ശ് 51.018 കോ​ടി​യു​ടെ സ​ഹാ​യം കേരളത്തിന്‌ കൈ​മാ​റി

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ ജനതയ്ക്ക് സഹായഹസ്തവുമായി ആന്ധ്രാപ്രദേശ് സര്‍കാര്‍. ആ​ന്ധ്ര​പ്ര​ദേ​ശ് ഉ​പ മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ചി​ന്ന​രാ​ജ​പ്പ ‌നേ​രി​ട്ടെ​ത്തി സ​ര്‍​ക്കാ​രി​ന്‍റെ സാ​ഹ​യ​മാ​യ 35 കോ​ടി രൂ​പ  കൈ​മാ​റി.

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​സാ​ന്നി​ദ്ധ്യ​ത്തി​ല്‍ മ​ന്ത്രി ഇ. ​പി. ജ​യ​രാ​ജ​ന്‍ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. ഭ​ക്ഷ്യ​ധാ​ന്യ​വും മ​രു​ന്നു​മു​ള്‍​പ്പെ​ടെ 51.018 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​മാ​ണ് ആ​ന്ധ്ര സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ന് ന​ല്‍​കി​യ​ത്. 

2014 മെ​ട്രി​ക്ക് ട​ണ്‍ അ​രി​യും അ​വ​ശ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റും കേ​ര​ള​ത്തി​ന് ന​ല്‍​കി​യ​താ​യി മ​ന്ത്രി ചി​ന്ന​രാ​ജ​പ്പ അറിയിച്ചു. കേ​ര​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ആ​വ​ശ്യ​മെ​ങ്കി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കാ​നും വ​ള​രെ പെ​ട്ടെ​ന്ന് വീ​ട് നി​ര്‍​മി​ക്കാ​നാ​വു​ന്ന സാ​ങ്കേ​തി​ക വി​ദ്യ കൈ​മാ​റാ​നും ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കാ​നു​ള്ള സം​സ്ഥാ​ന​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ള്‍​ക്ക് ആ​ന്ധ്ര​യു​ടെ എ​ല്ലാ സ​ഹാ​യ​വും ഉ​ണ്ടാ​വുമെന്നും അദ്ദേഹം പറഞ്ഞു.