അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുന്നു; ഇന്ത്യന്‍ സേന മികവിന്റെ പുതിയ കരുത്തിലേക്ക് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുന്നു; ഇന്ത്യന്‍ സേന മികവിന്റെ പുതിയ കരുത്തിലേക്ക് 

ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന് കരുത്തു പകരാൻ അപ്പാച്ചെ ഹെലികോപ്റ്ററുകൾ എത്തുന്നു. മിനിറ്റിൽ 128 മിസൈലുകൾ ശത്രുക്കൾക്കുനേരെ പ്രയോഗിക്കാൻ കഴിയുന്നതും ആക്രമണങ്ങളെ ചെറുക്കാൻ പ്രത്യേക സംവിധാനങ്ങളുമുള്ള ഹെലികോപ്റ്ററെന്നതാണ് ഇതിന്‍റെ സവിശേഷത.   യുഎസിൽനിന്ന് ഹെലികോപ്റ്റർ വാങ്ങുന്നതിനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയതായി കരസേനയുടെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ഓഗസ്റ്റിൽ പ്രതിരോധ കൗണ്‍സിലാണ് ഹെലികോപ്റ്റർ വാങ്ങാനുള്ള തീരുമാനത്തിന് പച്ചക്കൊടി കാട്ടിയത്.  ആദ്യമായിട്ടാണ് അപ്പാച്ചെ എച്ച്-64ഇ വിഭാഗത്തിലുള്ള പോർ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സൈന്യം വാങ്ങുന്നത്.   4,168 കോടി രൂപയുടെ കരാറിൽ ആറു ഹെലികോപ്റ്ററുകൾ വാങ്ങാനാണ് ഇന്ത്യ സൈന്യം തീരുമാനമെടുത്തിരിക്കുന്നത്. 


LATEST NEWS