യോഗ ഉപേക്ഷിച്ച് അമ്മയെ കാണാന്‍ എത്തിയ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് അരവിന്ദ് കെജെരിവാല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യോഗ ഉപേക്ഷിച്ച് അമ്മയെ കാണാന്‍ എത്തിയ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് അരവിന്ദ് കെജെരിവാല്‍

ഗാന്ധിനഗർ∙ വൈബ്രന്റ് ഗുജറാത്ത് നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാൻ ഗുജറാത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർച്ചെ മുറതെറ്റാതെ നടത്താറുള്ള യോഗ ഉപേക്ഷിച്ച് റയ്സാൻ ഗ്രാമത്തിൽ താമസിക്കുന്ന അമ്മ ഹീരാബെന്നിനെ കാണാനെത്തി. അമ്മയെ കണ്ടുവെന്നും ഇരുവരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. അമ്മയുമൊത്തു പങ്കിട്ട സമയം സന്തോഷകരമായിരുന്നുവെന്നും അദ്ദേഹം എഴുതി. എന്നാല്‍ പ്രധാനമന്ത്രിയുടെ ട്വീറ്റിനെ വിമര്‍ശിച്ചാണ് അരവിന്ദ് കെജെരിവാല്‍ രംഗത്ത് എത്തിയിരിക്കുന്നത്.താന്‍ തന്‍റെ അമ്മയോടൊപ്പം ആണ് കഴിയുന്നത്‌ ദിവസവും അമ്മയുടെ ആശിര്‍വാദവും വാങ്ങാറുണ്ട് എന്നാല്‍ അത് സോഷ്യല്‍ മീഡിയയിലൂടെ ആരെയും അറിയിക്കാറില്ല എന്നു കെജെരിവാല്‍ ട്വീറ്റ് ചെയ്തു.


LATEST NEWS