കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടല്‍ : രണ്ട് സൈനികർക്ക് വീരമൃത്യു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടല്‍ : രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ ∙ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ശനിയാഴ്ച രാത്രി ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ക്യാപ്റ്റൻ ഉൾപ്പെടെ മൂന്നു സൈനികർക്ക് പരുക്കേറ്റു.  സെയിൻപോര മേഖലയിലെ അവനീര ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തുകയായിരുന്നു.

ഇതിനിടെ ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിനുനേരെ വെടിയുതിർത്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ  രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായി. പരുക്കേറ്റവരെ അഞ്ചു പേരെയും സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് രണ്ടു സൈനികരും മരിച്ചത്. മേഖലയിൽ സൈനിക നടപടി തുടരുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.സ്വാതന്ത്ര്യദിനാഘോഷത്തിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

ഏറ്റുമുട്ടല്‍ തുടരുകയാണ്. സംഭവസ്ഥലത്തേക്ക് കൂടുല്‍ സൈന്യത്തെ അയച്ചിട്ടുണ്ട്. അതിനിടെ ബന്ദിപ്പുര മേഖലയിലും സമാനമായ സംഭവമുണ്ടായി. തിരച്ചിലിനിടെ  സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തി.


LATEST NEWS