പ്രശസ്ത ചിത്രകാരി ഷിറീന്‍ മോദി ഗോവയിൽ  കൊല്ലപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രശസ്ത ചിത്രകാരി ഷിറീന്‍ മോദി ഗോവയിൽ  കൊല്ലപ്പെട്ടു


പനാജി: പ്രശസ്ത ചിത്രകാരി ഷിറീന്‍ മോദി കൊല്ലപ്പെട്ടു. ഞായറാഴ്ചയാണ് ഗോവയിലെ വസതിയില്‍ ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിലെ തോട്ടക്കാരനാണ് ഇവരെ കൊലപ്പെടുത്തിയതെന്നും കൊലയ്ക്ക് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ഇയാള്‍ വീണ് പരിക്കേറ്റ്    മരിച്ചതായും പൊലീസ് വ്യക്തമാക്കി. മുംബൈ സ്വദേശിയായ ഷിറീന്‍ മോദി വര്‍ഷങ്ങളായി ഗോവയില്‍ ആര്‍ട്ട് സ്റ്റുഡിയോ നടത്തുകയാണ്. 
 
'കൊലനടത്തിയത് ഇവരുടെ തന്നെ തോട്ടക്കാരനായ പ്രഫുല്ലയാണ്. ഇയാള്‍ അസ്സം സ്വദേശിയാണ്. വീട്ടിലെ സ്റ്റോറൂമില്‍ വെച്ച് വലിയ ആയുധം ഉപയോഗിച്ച് തലയ്ക്ക് ഇടിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രഫുല്ല കൊല്ലപ്പെടുന്നത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 


LATEST NEWS