രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. ചിലയിടങ്ങളില്‍മാത്രം പെട്ടെന്നുണ്ടായ പ്രശ്‌നമാണെന്നും പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.

എടിഎമ്മുകള്‍ കാലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെതുടര്‍ന്നാണ് ജെയ്റ്റ്‌ലിയുടെ ട്വീറ്റ്. വിവിധ സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ പണമില്ലാതെ അടഞ്ഞുകിടന്നതിനെതുടര്‍ന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് എടിഎമ്മുകളിലേറെയും കാലിയായത്. ഡല്‍ഹിയിലെ എടിഎമ്മുകളിലും പണമില്ലെന്ന് ജനങ്ങള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.


LATEST NEWS