ഇന്ത്യ സേന സജ്ജം; പാകിസ്ഥാന് സൈന്യം മറുപടി നല്‍കും: അരുണ്‍ ജയ്‌റ്റ്ലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ സേന സജ്ജം; പാകിസ്ഥാന് സൈന്യം മറുപടി നല്‍കും: അരുണ്‍ ജയ്‌റ്റ്ലി

ശ്രീനഗർ:    പാക്കിസ്ഥാന് ഇന്ത്യ തക്കതായ മറുപടി നൽകുമെന്ന് പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‍ലി. ഏതുതരത്തിലുള്ള കടന്നുകയറ്റവും നേരിടാൻ ഇന്ത്യൻ സേന സജ്ജമാണ്.  ജയ്റ്റ്‍ലി പറഞ്ഞു. നിയന്ത്രണരേഖയിൽ സന്ദർശനം നടത്തിയ ശേഷമാണ് പാക്കിസ്ഥാന് ജയ്റ്റ്ലി മുന്നറിയിപ്പു നൽകിയത്. .

ഒരുവിധ കടന്നുകയറ്റവും അനുവദിക്കില്ലെന്നതിൽ സൈന്യത്തിന് ആത്മവിശ്വാസമുണ്ട്– ജയ്റ്റ്ലി പറഞ്ഞു. ഏതുതരത്തിലുള്ള തിരിച്ചടിക്കും സൈന്യം സജ്ജമാണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ഹുറിയത്ത് ഉൾപ്പെടെയുള്ള ഭീകരസംഘടനകളാണ് ഇന്ത്യയെ അസ്ഥിരപ്പെടുത്തുന്നതിനു പണം ചെലവഴിക്കുന്നത്. യുവാവിനെ മനുഷ്യകവചമാക്കി സൈന്യം വാഹനത്തിനു മുന്നിൽ കെട്ടിയിട്ടെന്ന ആരോപണത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


LATEST NEWS