ഭീകരര്‍  ഇന്ന് ഇന്ത്യയിൽ ഭീകരാക്രമണത്തെപ്പറ്റി സ്വപ്നം കാണുന്നുപോലുമില്ലെന്ന്   അരുൺ ജയ്‌റ്റ്‌ലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭീകരര്‍  ഇന്ന് ഇന്ത്യയിൽ ഭീകരാക്രമണത്തെപ്പറ്റി സ്വപ്നം കാണുന്നുപോലുമില്ലെന്ന്   അരുൺ ജയ്‌റ്റ്‌ലി

ന്യൂഡൽഹി; ഭീകരര്‍  ഇന്ന് ഇന്ത്യയിൽ ഭീകരാക്രമണത്തെപ്പറ്റി സ്വപ്നം കാണുന്നുപോലുമില്ലെന്ന് പ്രതിരോധ മന്ത്രി അരുൺ ജയ്‌റ്റ്‌ലി. കശ്മീരിലെ ഭീകരർ 'വലിയ സമ്മർദ്ദത്തിൽ' ആണെന്നും ജയ്റ്റ്‌ലി പറഞ്ഞു.  'നോട്ട് നിരോധനവും ദേശീയ അന്വേഷണ ഏജൻസി   നിലപാട് കടുപ്പിച്ചതും മൂലം കശ്മീരിലെ ഭീകരർ 'വലിയ സമ്മർദ്ദത്തിലാണ്'. ഭീകരർക്കുള്ള വിദേശ സാമ്പത്തിക സഹായം വലിയതോതിൽ കുറഞ്ഞു.

ഇന്ന്, ഭീകരാക്രമണം നടത്തുന്നതിനെ കുറിച്ച് ഭീകരർ സ്വപ്നംകാണുന്നതു പോലുമുണ്ടാകില്ല. താഴ്‌വരയെ തീവ്രവാദത്തിന്റെ മണ്ണാക്കാൻ അവർ കാലങ്ങളായി ശ്രമിക്കുന്നുണ്ട്. എന്നാൽ ജമ്മു കശ്മീർ പൊലീസിന്റെയും സേനയുടെയും കഠിനാധ്വാനത്തിന്റെ ഫലമായി ഭീകരർ ഇല്ലാതായിക്കൊണ്ടിരിക്കുന്നു..

മു‍ൻപ് കശ്മീരിൽ ഭീകരരെ രക്ഷിക്കാൻ സൈന്യത്തിനെതിരെ കല്ലേറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ കല്ലെറിയാനെത്തുന്നവരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടായി. ഇടത് തീവ്രവാദവും ഭീകരവാദവുമാണ് ഇന്ത്യയുടെ പ്രധാന പ്രശ്നങ്ങൾ.  കശ്മീര്‍ പാകിസ്ഥാന്‍  അജൻഡയുടെ ഭാഗമാണ്. പക്ഷെ ഇന്ത്യ പാകിസ്ഥാനെക്കാളും എത്രയോ മുന്നിലാണ്.  ജയ്‌റ്റ്‌ലി വിശദീകരിച്ചു.<