ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി

തിരുവനന്തപുരം: ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് കേന്ദ്ര ധനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി. ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷിന്റെ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുഃഖകരമായ ഒരു സാഹചര്യത്തിലാണ് ഇവിടെ നാം ഒന്നിച്ചു ചേര്‍ന്നത്. രാഷ്ട്രീയ ആദര്‍ശത്തിനനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന തെറ്റ് മാത്രമാണ് രാജേഷ് ചെയ്തത്. ആര്‍ക്കെതിരായി ഒരുവിധത്തിലും പ്രവര്‍ത്തിക്കാതെയാണ് രാജേഷ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ ശത്രുത, രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയേക്കാള്‍ ക്രൂരമായി മാറുന്ന സാഹചര്യമാണിതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

 കേരളത്തില്‍ സിപിഎം അക്രമങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി പ്രവര്‍ത്തകരെ കാണുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തില്‍ എത്തിയത്. കഴിഞ്ഞ ദിവസം അക്രമണത്തില്‍ കൊല്ലപ്പെട്ട രാജേഷിന്‍റെ വീട് സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ കാണുകയും ചെയ്തു. ക്രൂരത എല്ലാ അതിര്‍ത്തികളെയും ലംഘിച്ചിരിക്കുകയാണെന്നും ബിജെപിയുടെ എല്ലാ സംവിധാനങ്ങളും കേരളത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 


LATEST NEWS