യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിനായി ദേശീയനേതാക്കള്‍ക്ക് കോഴ നല്‍കിയെന്ന ആരോപണത്തിന് തെളിവുമായി കോണ്‍ഗ്രസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യെദ്യൂരപ്പ മുഖ്യമന്ത്രി പദത്തിനായി ദേശീയനേതാക്കള്‍ക്ക് കോഴ നല്‍കിയെന്ന ആരോപണത്തിന് തെളിവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കൂടുതല്‍ തെളിവുകളുമായി കോണ്‍ഗ്രസ്. യെദ്യൂരപ്പയുടേതെന്ന് അവകാശപ്പെടുന്ന ഡയറി കോണ്‍ഗ്രസ് പുറത്തുവിട്ടു. ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണ് ഡയറി പുറത്തുവിട്ടത്. 

ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.മാര്‍ച്ച് അഞ്ചിന് ഇതേ ഡയറിയുടെ പകര്‍പ്പ് വാര്‍ത്താ സമ്മേളത്തിലൂടെ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. വലിയ വിവാദങ്ങള്‍ക്കായിരുന്നു ഇത് വഴിവെച്ചത്. 2008ല്‍ മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് 1800 കോടി രൂപ ബി ജെ പി ദേശീയനേതൃത്വത്തിന് നല്‍കിയെന്നാണ് ഡയറി തെളിവായി ഉദ്ധരിച്ച് കോണ്‍ഗ്രസ് ആരോപിക്കുന്നത്.