16 കാരിയെ ബലാത്സംഗം ചെയ്ത കേസ്; ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

16 കാരിയെ ബലാത്സംഗം ചെയ്ത കേസ്; ആള്‍ദൈവം ആശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി

പതിനാറുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം അശാറാം ബാപ്പുവടക്കം നാലു പ്രതികളും കുറ്റക്കക്കാർ. അഞ്ച് വര്‍ഷം മുമ്പ് 2013 ഓഗ്‌സറ്റ് 15നായിരുന്നു  പെണ്‍കുട്ടി പീഡനം നേരിട്ടത്. അഞ്ച് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് അശാറാം കുറ്റക്കാരനാണെന്ന വിധി വരുന്നത്.

മധ്യപ്രദേശിലെ ആശ്രമത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പഠനത്തില്‍ ഒഴപ്പിയെന്നും ഭൂതബാധയുണ്ടെന്നും പറഞ്ഞാണ് ജോഥ്പൂരിലെ ആശ്രമത്തിലേക്ക് വിളിച്ച് വരുത്തിയത്. ആശാറാം ബാപ്പുവിന്റെ അനുയായികളായ നാല് പേരും കേസില്‍ പ്രതികളാണ്. പോക്‌സോ വകുപ്പുകളില്‍ ഉള്‍പ്പടെയാണ് ആശാറാം ബാപ്പുവിനെതിരെ പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. പ്രധാനസാക്ഷികളായ മൂന്ന് പേര്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ച് വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് പ്രതികള്‍.

കേസില്‍ വിധി പറയുന്ന സാഹചര്യത്തില്‍ രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ ജയില്‍ പരിസരത്തും ജോധ്പൂരിലെ വിചാരണ കോടതി പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമ സാധ്യത കണക്കിലെടുത്ത് നാനൂറോളം പേരെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു. നഗരത്തിലെ ആശാറാമിന്റെ ആശ്രമത്തില്‍ നിന്നും അനുയായികളെ പൊലീസ് ഒഴിപ്പിച്ചു.

കോടതി പരിസത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ല. അഞ്ച് കൂടുതല്‍ ആളുകള്‍ കൂട്ടം ചേരുന്നതിനും ജോഥ്പൂരില്‍ നിരോധനമുണ്ട്.