താൻ ഇതുവരെ സവാള കഴിച്ചിട്ടില്ല, അതിനാൽ വില വർധനവിനെ കുറിച്ച് അറിയില്ല;  വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

താൻ ഇതുവരെ സവാള കഴിച്ചിട്ടില്ല, അതിനാൽ വില വർധനവിനെ കുറിച്ച് അറിയില്ല;  വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: സവാള വില വർധനവിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഉയർന്നിരിക്കുന്ന പശ്ചാത്തലത്തിൽ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി. താൻ ഇതുവരെ സവാള കഴിച്ചിട്ടില്ലെന്നാണ് കേന്ദ്രമന്ത്രി അശ്വനി ചൗബേ വ്യക്തമാക്കിയത്. സവാള കഴിക്കാത്തതുകൊണ്ട് വില വർധനവിനെ കുറിച്ച് അറിയില്ലെന്നും പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.

ഉള്ളി വിലവർധനയുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അശ്വനി ചൗബേയുടെ പ്രതികരണമെത്തിയിരിക്കുന്നത്. ഉള്ളിയുടെ വില വർധന തന്നെ വ്യക്തിപരമായി ബാധിക്കില്ലെന്നായിരുന്നു നിർമലാ സീതാരാമന്റെ പ്രതികരണം. താൻ ഉള്ളിയോ വെളുത്തുള്ളിയോ അധികം കഴിക്കാറില്ലെന്നും അതുകൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നും നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. ഉള്ളി അധികം ഉപയോഗിക്കാത്ത ഒരു കുടുംബത്തിൽ നിന്നാണ് താൻ വരുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന പരിഹാസത്തിനിടയായിട്ടുണ്ട്.