പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി; ശക്തമായ പ്രതിഷേധം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി; ശക്തമായ പ്രതിഷേധം

ദിസ്‌പൂര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രഖ്യാപിച്ച ബന്ദ് തുടങ്ങി. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ 12 മണിക്കൂറാണ് ബന്ദ്. ബന്ദ് ആരംഭിച്ചത് മുതൽ തന്നെ സംസ്ഥാനത്തിന്റെ പല ഭാഗത്തും പരക്കെ പ്രതിഷേധങ്ങൾ നടക്കുകയാണ്. അസം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലും ബിജെപി സംസ്ഥാന അധ്യക്ഷന്റെ വസതിക്ക് മുന്നിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

ബന്ദിനെ തുടർന്ന് എല്ലാ സ‍ര്‍വ്വകലാശാലകളും അസമിൽ പരീക്ഷകൾ റദ്ദാക്കിയിട്ടുണ്ട്. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്റെ മുനിരയിലുള്ളത്. അതേസമയം, പ്രതിഷേധങ്ങളെ അടിച്ചൊതുക്കാനുള്ള നിലപാടിലാണ് അസം സർക്കാരും പോലീസും. നിരവധി പേരെ പൊലീസ് കസ്റ്റഡിയിൽ വച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് നേരെ ഇന്നലെ പൊലീസ് ലാത്തിവീശിയിരുന്നു.

ലോക്സഭയില്‍ ഇന്നലെ അര്‍ധരാത്രിവരെ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ദേശീയ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. കടുത്ത പ്രതിഷേധത്തിനിടെയായിരുന്നു ബിൽ പാസാക്കിയത്. ബില്ലിനെതിരായി 80 പേരും 311 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു. വന്ദേമാതരം വിളിയോടെയായിയിരുന്നു ഭരണപക്ഷ എംപിമാര്‍ ബില്ല് പാസാക്കിയത് ആഘോഷിച്ചപ്പോൾ അസദുദീൻ ഒവൈസി ഉൾപ്പെടയുള്ളവർ ബില്ല് വലിച്ച് കീറിയാൻ പ്രതിഷേധം രേഖപ്പെടുത്തിയത്.


LATEST NEWS