ബാങ്ക് വായ്പ തട്ടിപ്പുകേസ്; റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍ററി പാനല്‍ ചോദ്യം ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബാങ്ക് വായ്പ തട്ടിപ്പുകേസ്; റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍ററി പാനല്‍ ചോദ്യം ചെയ്യും

ന്യൂഡല്‍ഹി: ബാങ്ക് വായ്പ തട്ടിപ്പുകേസുകളില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ പാര്‍ലമെന്‍ററി പാനല്‍ ചോദ്യം ചെയ്യും. വിശദീകരണം നല്‍കാന്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഉര്‍ജിത് പട്ടേലിന് പാനല്‍ നോട്ടീസ് അയച്ചു. അടുത്തമാസം 17ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി അധ്യക്ഷനും മന്‍മോഹന്‍ സിംഗ് അംഗവുമായ പാര്‍ലമെന്‍ററി പാനലാണ് ആര്‍ബിഐ ഗവര്‍ണറെ വിളിച്ചുവരുത്തുന്നത്. ബാങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട് തേടും.