ബീ​ഫ് ക​ട​ത്തി​ന്‍റെ പേരില്‍  അ​ലി​മു​ദീ​ന്‍റെ  കൊലപാതകം; ബി​ജെ​പി നേ​താ​വ് ഉ​ൾ​പ്പെ​ടെ 11 പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബീ​ഫ് ക​ട​ത്തി​ന്‍റെ പേരില്‍    അ​ലി​മു​ദീ​ന്‍റെ  കൊലപാതകം; ബി​ജെ​പി നേ​താ​വ് ഉ​ൾ​പ്പെ​ടെ 11 പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം

റാം​ഗ​ഡ്: ബീ​ഫ് ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് റാം​ഗ​ഡ് സ്വ​ദേ​ശി അ​ലി​മു​ദീ​നെ  ജാ​ർ​ഖ​ണ്ഡി​ൽ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ബി​ജെ​പി നേ​താ​വ് ഉ​ൾ​പ്പെ​ടെ 11 പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം. ജാ​ർ​ഖ​ണ്ഡി​ലെ അ​തി​വേ​ഗ കോ​ട​തി​യാ​ണ്  വിധി പറഞ്ഞത്. ബി​ജെ​പി നേ​താ​വ് നി​ത്യാ​ന​ന്ദ് മ​ഹാ​തോ അ​ട​ക്ക​മു​ള്ള പ്ര​തി​കകള്‍ക്കാണ്ജീവപര്യന്തം  പ്ര​ഖ്യാ​പി​ച്ച​ത്. ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്ത് ന​ട​ന്ന ആ​ക്ര​മ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യാ​ണ് പ്ര​തി​ക​ളെ കോ​ട​തി ശി​ക്ഷി​ക്കു​ന്ന​ത്  

2017 ജൂ​ണ്‍ 29നാ​ണ് റാം​ഗ​ഡി​ൽ ജ​ന​ക്കൂ​ട്ടം അ​ലി​മു​ദീ​നെ മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്.  200 കി​ലോ ഇ​റ​ച്ചി​യു​മാ​യി കാ​റി​ൽ പോ​കുമ്പോ​ഴാ​യി​രു​ന്നു അ​ലി​മു​ദീ​നെ​തി​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​ക്ര​മി​ക​ൾ കാ​ർ തീ​വ​ച്ചു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​ല​മു​ദീ​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.  . ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് രാ​ജ്യ​ത്ത് ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ആ​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ച​ത്.  

2010-2017 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഗോ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ രാ​ജ്യ​ത്ത് 28 കൊ​ല​പാ​ത​ക​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും മു​സ്‌​ലീ​ങ്ങ​ളാ​ണ്. 24 മു​സ്‌​ലീ​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.