സ്വവർഗാനുരാഗം ശാരീരിക പ്രവണതയെന്ന് ശ്രീ ശ്രീ രവി ശങ്കർ; നിരുത്തരവാദപരമായ അഭിപ്രായമാണ് രവിശങ്കറിന്റേതെന്ന് സോനം കപൂർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വവർഗാനുരാഗം ശാരീരിക പ്രവണതയെന്ന് ശ്രീ ശ്രീ രവി ശങ്കർ; നിരുത്തരവാദപരമായ അഭിപ്രായമാണ് രവിശങ്കറിന്റേതെന്ന് സോനം കപൂർ

സ്വവർഗാനുരാഗം ശാരീരിക പ്രവണതയാണെന്ന് ശ്രീ ശ്രീ രവി ശങ്കർ. ഇത് പീന്നീട് മാറാമെന്നും  അദ്ദേഹം പറഞ്ഞു. എന്നാൽ രവി ശങ്കറിന് എതിരഭിപ്രായവുമായി ബോളിവുഡ് താരം സോനം കപൂര്‍ രംഗത്തെത്തി. സ്വവര്‍ഗാനുരാഗം ഒരു പ്രവണതയല്ല മറിച്ച് അത് ജന്മനാ ഉണ്ടാകുന്നതാണ്. തീര്‍ത്തും സാധാരണ സംഭവം. അത് മാറ്റാന്‍ കഴിയുമെന്ന് പറയുന്നത് നിരുത്തരവാദപരമാണെന്നും സോനം ട്വിറ്ററിൽ പറഞ്ഞു.

നെഹ്റു യൂണിവേഴ്സ്റ്റിയിൽ നടന്ന ചടങ്ങിൽ സ്വവർഗാനുരാഗിയായ വിദ്യർഥികളിലൊരാളുടെ ചോദ്യത്തിന് മറുപടിയായാണ് ശ്രീ ശ്രീ രവി ശങ്കർ തന്റെ അഭിപ്രായം പങ്കുവെച്ചത്. നിങ്ങൾ നിങ്ങളെ തന്നെ നന്നായി ചികിത്സിക്കുക. നിങ്ങൾ രോഗിയാണെന്നോ നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുള്ളതായി കരുതുകയോ വേണ്ട. മറ്റുള്ളവർ നിങ്ങളോട് എങ്ങിനെ പെരുമാറുന്നു എന്നത്  പരിഗണിക്കേണ്ടതില്ല. നിങ്ങൾ നിവർന്ന് നിന്നാൽ ആർക്കും നിങ്ങളെ അപമാനിക്കാൻ കഴിയില്ല. എന്നാൽ നിങ്ങൾ തളർന്നു പോയാൽ, സ്വയം മോശമാണെന്ന് കരുതിയാൽ ആർക്കും നിങ്ങളെ സഹായിക്കാനും കഴിയില്ല എന്നും രവിശങ്കർ പറഞ്ഞു.