പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം പടരുന്നു: പ്രതിഷേധക്കാര്‍ ബംഗാളില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു, തടഞ്ഞ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം പടരുന്നു: പ്രതിഷേധക്കാര്‍ ബംഗാളില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു, തടഞ്ഞ ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം പശ്ചിമ ബംഗാളിലേയ്ക്കും പടരുന്നു. പ്രതിഷേധം നടത്തുന്നവര്‍ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് റെയില്‍വേ സ്റ്റേഷന് തീവെയ്ക്കുകയും ആര്‍.പി.എഫ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു. ആയിരത്തോളം പേര്‍ വരുന്ന ജനക്കൂട്ടമാണ് സ്റ്റേഷന്‍ ആക്രമിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രതിഷേധക്കാര്‍റെയില്‍വേ സ്റ്റേഷന്‍ സമുച്ചയത്തില്‍ പ്രവേശിച്ച്‌ പ്ലാറ്റ്‌ഫോം, കെട്ടിടങ്ങള്‍, റെയില്‍വേ ഓഫീസുകള്‍ എന്നിവയ്ക്ക് തീയിടുകയായിരുന്നുവെന്ന് മുതിര്‍ന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ അവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ സര്‍വീസുകള്‍ ഇവിടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. ജില്ലയിലെ നിരവധി ന്യൂനപക്ഷ സംഘടനകള്‍ ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.  

ഹൗറ ജില്ലയിലെ ഉലുബെരിയ റെയില്‍വേ സ്‌റ്റേഷനില്‍ ട്രാക്കുകള്‍ തടഞ്ഞു. സ്‌റ്റേഷന്‍ കോംപ്ലെക്‌സ് നശിപ്പിക്കുകയും ചില ട്രെയിനുകള്‍ക്കു നേരെയും അക്രമം ഉണ്ടായി. ഒരു ലോക്കോ പൈലറ്റിനും പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന മുര്‍ഷിദാ ബാദ് ജില്ലയിലേയ്ക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടിട്ടുണ്ട്. 

കൊല്‍ക്ക നഗരത്തില്‍ പാര്‍ക്ക് സര്‍ക്കസില്‍ പ്രതിഷേധക്കാര്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുത്തി. തൊട്ടടുത്തുള്ള വിമാനത്താവളത്തിനു നേരെയും പ്രതിഷേധം ഉയര്‍ത്തി. കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയില്‍ ബിജെപി ജനറല്‍ സെക്രട്ടറി സയന്തന്‍ ബസുവിന്റെ കാറിനു നേരെ അക്രമണമുണ്ടായി. സമാധാനം പാലിക്കണമെന്നും പ്രതിഷേധം ജനാധിപത്യ രീതിയില്‍ ആയിരിക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഗവര്‍ണര്‍ ജഗ്ദീപ് ദങ്കറും അഭ്യര്‍ത്ഥിച്ചു.


LATEST NEWS