രാജ്യസഭാംഗം  ഋതബ്രത ബാനര്‍ജിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാജ്യസഭാംഗം  ഋതബ്രത ബാനര്‍ജിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി

കൊല്‍ക്കത്ത: രാജ്യസഭാംഗമായ ഋതബ്രത ബാനര്‍ജിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെതുടര്‍ന്നാണ് നടപടി എന്ന് സിപിഎം വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകനു ചേരാത്ത വിധത്തില്‍ ആഢംബര ജീവിതരീതികളെ തുടര്‍ന്ന് പാര്‍ട്ടി തല അന്വേഷണം നേരിടുന്ന ഋതബ്രത സസ്‌പെന്‍ഷനിലായിരുന്നു.

സസ്പെന്‍ഷനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബംഗാളി ടെലിവിഷന്‍ ചാനലിന് ഋതബ്രത അഭിമുഖം നല്‍കിയിരുന്നു. അഭിമുഖത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശിച്ചിരുന്നു. യെച്ചൂരിലെ രാജ്യസഭാംഗമാവുന്നതില്‍നിന്ന് തടയുന്നത് കാരാട്ടാണന്നും അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി പിബിയില്‍ മുസ്ലിം സംവരണമാണെന്നു കുറ്റപ്പെടുത്തിയ ഋതബ്രത സംവരണത്തിന്റെ പേരില്‍ മാത്രമാണ് മുഹമ്മദ് സലിം പിബി അംഗമായതെന്നും ആരോപിച്ചിരുന്നു. അതോടൊപ്പം പാര്‍ട്ടി ദേശീയ നേതൃത്വത്തില്‍ ഉള്ളത് ബംഗാള്‍ വിരുദ്ധരാണെന്നും ഋതബ്രത ബാനര്‍ജി അഭിമുഖത്തില്‍ വിമര്‍ശനമായി ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി ഉണ്ടായത്.