പ​ശ്ചി​മ ബം​ഗാ​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വിലക്ക് നീട്ടി ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ​ശ്ചി​മ ബം​ഗാ​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വിലക്ക് നീട്ടി ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി

ക​ൽ​ക്കട്ട: പ​ശ്ചി​മ ബം​ഗാ​ളി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു ക​ൽ​ക്ക​ട്ട ഹൈ​ക്കോ​ട​തി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന വി​ല​ക്കു ദീ​ർ​ഘി​പ്പി​ച്ചു. ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള അ​പ്പീ​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു​വ​രെ​യാ​ണു സിം​ഗി​ൾ ബെ​ഞ്ച് വി​ല​ക്കു നീ​ട്ടി​യ​ത്.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്ക​ലും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യു​മ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​നാ​ണു ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ട​ത്. ബി​ജെ​പി ബം​ഗാ​ൾ ഘ​ട​കം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു ജ​സ്റ്റീ​സ് സു​ബ്ര​ത താ​ലൂ​ദ്ക​റി​ന്‍റെ ഉ​ത്ത​ര​വ്. ഈ ​വി​ധി​ക്കെ​തി​രേ പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​രും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​രു​ന്നു.

തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മ​ത്തി​ലൂ​ടെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ നോ​മി​നേ​ഷ​ൻ ന​ൽ​കു​ന്ന​തു​പോ​ലും ത​ട​യു​ന്നു എ​ന്നാ​രോ​പി​ച്ചു ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. മേ​യ് 1, 3, 5 തീ​യ​തി​ക​ളി​ൽ മൂ​ന്നു ഘ​ട്ട​മാ​യാ​ണു പ​ശ്ചി​മ ബം​ഗാ​ൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്. വോ​ട്ടെ​ണ്ണ​ൽ മേ​യ് 8നു ​ന​ട​ക്കും.