ഭീ​മ-​കൊ​റേ​ഗാ​വ് ഏറ്റെടുത്ത് എൻ ഐ എ; സർക്കാരിന്റെ അനുമതി ഇല്ലാതെ ഏറ്റെടുത്ത് ഭരണഘടനാ ലംഘനമെന്ന് മഹാരാഷ്‌ട്ര സർക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭീ​മ-​കൊ​റേ​ഗാ​വ് ഏറ്റെടുത്ത് എൻ ഐ എ; സർക്കാരിന്റെ അനുമതി ഇല്ലാതെ ഏറ്റെടുത്ത് ഭരണഘടനാ ലംഘനമെന്ന് മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: 2018ലെ ​ഭീ​മ-​കൊ​റേ​ഗാ​വ് സം​ഘ​ര്‍ഷ കേ​സ് കേന്ദ്ര ഏജന്‍സിയായ എന്‍.ഐ.എ അന്വേഷിക്കും. എന്നാൽ, സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതിയില്ലാതെയാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തതെന്നും ഇത് ഭരണഘടനാ ലംഘനമാണെന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേശ്‌മുഖ് ആരോപിച്ചു. കേസ് എന്‍.ഐ.എ ഏറ്റെടുത്തത് കേന്ദ്രവും മഹാരാഷ്ട്ര സര്‍ക്കാറും തമ്മില്‍ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ്.

കേ​സി​ല്‍ പു​ന​ര​ന്വ​ഷ​ണത്തിന്​ മ​ഹാ​രാ​ഷ്​​ട്ര സ​ര്‍ക്കാ​ര്‍ നീ​ക്കം നടത്തിയ സാഹചര്യത്തിലാണ് അനുമതിയില്ലാതെ എന്‍.ഐ.എ കേസ് ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലാണ് കേസ് പുനരന്വേഷണം സംബന്ധിച്ച ചര്‍ച്ചകള്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ര്‍, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​നി​ല്‍ ദേ​ശ്മു​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നടത്തിയത്. 

'അ​ര്‍ബ​ന്‍ ന​ക്സ​ലു​ക​ള്‍' എ​ന്നാ​രോ​പി​ച്ച്‌ അ​റ​സ്​​റ്റ്​​ചെ​യ്ത മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് എ​തി​രെ പു​ണെ പൊ​ലീ​സ് ന​ല്‍കി​യ തെ​ളി​വു​ക​ള്‍ വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സര്‍ക്കാ​ര്‍. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. പൊ​ലീ​സ് ന​ല്‍കി​യ തെ​ളി​വു​ക​ള്‍ വ്യാ​ജ​മാ​യി സൃ​ഷ്​​ടി​ച്ച​താ​ണെ​ന്ന സം​ശ​യ​മാ​ണ് സ​ര്‍ക്കാ​ര്‍ ഉ​ന്ന​യി​ച്ച​ത്.

സർക്കാരിന് ഈ നിലപാട് ഉള്ളതിനാലാണ് കേസ് അനുമതി കൂടാതെ അതിവേഗം എൻഐഎ ഏറ്റെടുത്തത്. കേസ് വ്യാജമാണെന്ന് തെളിഞ്ഞാൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​കരെ 'അ​ര്‍ബ​ന്‍ ന​ക്സ​ലു​ക​ള്‍' എന്നാക്ഷേപിച്ച കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാകും.


LATEST NEWS