ഭീമാ കൊറെഗാവ്: ഡല്‍ഹിയില്‍ മലയാളി അധ്യാപകന്റെ വീട്ടില്‍ പോലീസ് പരിശോധന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഭീമാ കൊറെഗാവ്: ഡല്‍ഹിയില്‍ മലയാളി അധ്യാപകന്റെ വീട്ടില്‍ പോലീസ് പരിശോധന

ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കലാപക്കേസുമായി ബന്ധപ്പെട്ട് മലയാളിയായ കോളേജധ്യാപകന്റെ നോയ്ഡയിലെ വീട്ടില്‍ പുണെ പോലീസിന്റെ പരിശോധന. ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ്‌വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഹാനി ബാബുവിന്റെ വീട്ടിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്. അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഹാര്‍ഡ് ഡിസ്കുകള്‍, മൂന്ന് പുസ്തകങ്ങള്‍ എന്നിവ പിടിച്ചെടുത്തു.

വാറന്റില്ലാതെ തങ്ങളുടെ വീട്ടില്‍ ആറുമണിക്കൂറോളം പൊലീസ് തെരച്ചില്‍ നടത്തിയെന്നും മൊബൈല്‍ ഫോണ്‍,​ ലാപ്ടോപ്പ്,​ പെന്‍ഡ്രൈവ്,​ ലേഖനങ്ങള്‍ തുടങ്ങിയവ പിടിച്ചുകൊണ്ടുപോയതായും ഹാനി ബാബുവിന്റെ ഭാര്യ ജെനി റൊവീനയും പറഞ്ഞു. എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമാണ് ജെനി.ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായ ഹാനി ബാബു തൃശൂര്‍ സ്വദേശിയാണ്. ഭാര്യ ജെനി കോഴിക്കോട് സ്വദേശിയും. നേരത്തേ ഭീമാ കൊറേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സാമൂഹിക-രാഷ്ട്രീയ-മനുഷ്യാവകാശ പ്രവര്‍ത്തകരായ ഒമ്ബതോളംപേരെ നേരത്തേ പൂനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2018 ജനുവരി ഒന്നിനു പൂനെയിലെ ശനിവര്‍വാഡയില്‍ എല്‍ഗാര്‍ പരിഷത്ത് സംഘടിപ്പിച്ച ഭീമാ കൊറേഗാവ് സമരത്തിനിടെ സംഘര്‍ഷത്തിനു ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് ഇവരെയെല്ലാം അറസ്റ്റ് ചെയ്തത്.


LATEST NEWS