പെണ്‍കുട്ടിയോട് പരസ്യമായി പീഡനവിവരങ്ങള്‍ ആരാഞ്ഞ ബിഹാര്‍ എംഎല്‍എ വിവാദത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെണ്‍കുട്ടിയോട് പരസ്യമായി പീഡനവിവരങ്ങള്‍ ആരാഞ്ഞ ബിഹാര്‍ എംഎല്‍എ വിവാദത്തില്‍

പാറ്റ്‌ന : പെണ്‍കുട്ടിയോട് പരസ്യമായി പീഡനവിവരങ്ങള്‍ ആരാഞ്ഞ ബിഹാര്‍ എംഎല്‍എയുടെ നടപടി വിവാദത്തില്‍. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എംഎല്‍എ ലാലന്‍ പസ്വാനാണ് മാനഭംഗം സംബന്ധിച്ച കാര്യങ്ങള്‍ വിവരിക്കാന്‍ ആവശ്യപ്പെട്ടത്. 


രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഹാജിപൂരിലെ ഹോസ്റ്റലില്‍ പെണ്‍കുട്ടിയെ മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയിരുന്നു. സ്‌കൂള്‍ ഹോസ്റ്റല്‍ ഗേറ്റിനുമുന്നില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. ഇതിനെതിരെ പ്രദേശ വാസികള്‍ ശക്തമായ പ്രതിഷേധം നടത്തി. സംഭവത്തെകുറിച്ച് അന്വേഷിക്കുന്നതിനായി ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കൂട്ടുകാരിയോട് ലാലന്‍ പാസ്വാന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. മൃതദേഹത്തിന്റെ എവിടെ നിന്നാണ് രക്തം വന്നത്?, നാളെ നിനക്കാണ് ഇത്തരം അവസ്ഥ വന്നതെങ്കില്‍ അത് നീ എങ്ങനെ മറ്റുള്ളവരെ അറിയിക്കും? തുടങ്ങിയ ചോദ്യങ്ങളാണ് പെണ്‍കുട്ടിയുടെ കൂട്ടുകാരിയോട് എംഎല്‍എ ചോദിച്ചത്.  സംഭവം വിവാദമായതോടെ എംഎല്‍എ വിശദീകരണവുമായി രംഗത്തെത്തി. ജനപ്രതിനിധിയെന്ന നിലയില്‍ പ്രസക്തമായ ചോദ്യങ്ങള്‍ മാത്രമേ ചോദിച്ചുള്ളൂവെന്നും ഇതില്‍ മാപ്പു പറയേണ്ടതില്ലെന്നും എം.എല്‍.എ വിശദീകരിച്ചു.


Loading...
LATEST NEWS