ബി​ഹാ​റി​ലെ എ​ൻ​ഡി​എ മു​ന്ന​ണി​യെ ന​യി​ക്കു​ന്ന​ത് താ​ന​ല്ലെ​ന്ന്   നി​തീ​ഷ് കു​മാ​ർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബി​ഹാ​റി​ലെ എ​ൻ​ഡി​എ മു​ന്ന​ണി​യെ ന​യി​ക്കു​ന്ന​ത് താ​ന​ല്ലെ​ന്ന്   നി​തീ​ഷ് കു​മാ​ർ

പാ​റ്റ്ന: ബി​ഹാ​റി​ലെ എ​ൻ​ഡി​എ മു​ന്ന​ണി​യെ ന​യി​ക്കു​ന്ന​ത് താ​ന​ല്ലെ​ന്ന് ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ.   ഞാ​നാ​ണ് മു​ന്ന​ണി​യെ ന​യി​ക്കു​ന്ന​തെ​ന്ന ത​ര​ത്തി​ൽ അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ടാ​ക്ക​രു​ത്. ഞാ​ൻ സ​ർ​ക്കാ​രി​നെ​യാ​ണ് ന​യി​ക്കു​ന്ന​ത്. മു​ന്ന​ണി​യെ ന​യി​ക്കു​ന്ന​ത് ഞാ​ന​ല്ല- നി​തീ​ഷ് പ​റ​ഞ്ഞു.

എ​ന്നാ​ൽ ബി​ഹാ​റി​ലെ ഭ​ര​ണ​മു​ന്ന​ണി​ക്ക് കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി തി​ടു​ക്ക​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ജെ​പി, ജ​ന​താ​ദ​ൾ, മ​റ്റു ര​ണ്ടു പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ൾ എ​ന്നി​വ​യാ​ണ് ഭ​ര​ണ​മു​ന്ന​ണി​യി​ലു​ള്ള​ത്.   ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ നി​തീ​ഷ് ആ​ർ​ജെ​ഡി​യു​മാ​യും കോ​ണ്‍​ഗ്ര​സു​മാ​യും കൂ​ട്ടു​പി​രി​ഞ്ഞ​ശേ​ഷ​മാ​ണ് ബി​ജെ​പി​യു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത്.

മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് സു​ശീ​ൽ​കു​മാ​ർ മോ​ദി​യാ​ണ് ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി.
 


LATEST NEWS