ബീഹാറിലെ മുസാഫര്‍പുരില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബീഹാറിലെ മുസാഫര്‍പുരില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു 

മുസാഫര്‍പുര്‍; ബീഹാറിലെ മുസാഫര്‍പുരില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. അജ്ഞാതന്റെ വെടിയേറ്റാണ് മരിച്ചത്. ബൈജു പ്രസാദ് ഗുപ്തയാണ് കൊല്ലപ്പെട്ടു. മെഡിക്കല്‍ സ്റ്റോര്‍ നടത്തിവരികയായിരുന്ന ബൈജു പ്രസാദിന്റെ കടയില്‍ മരുന്ന് വാങ്ങാനെന്ന വ്യാജേന എത്തിയതായിരുന്നു അക്രമി എന്ന് പോലീസ് പറഞ്ഞു. മരുന്ന് ആവശ്യപ്പെട്ടതിനു ശേഷം ഇയാള്‍ നിറയൊഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ബൈജു പ്രസാദ് മരിച്ചു. 

ബൈജു പ്രസാദിനെ അക്രമിക്കാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് മാധ്യമങ്ങളെ അറിയിച്ചു. വെടി വെച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.


LATEST NEWS