കര്‍ണാടകയില്‍ നാടകീയത അവസാനിക്കുന്നില്ല; സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങാന്‍ ബിജെപി പ്രവര്‍ത്തകരോട് നേതൃത്വത്തിന്റെ നിര്‍ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കര്‍ണാടകയില്‍ നാടകീയത അവസാനിക്കുന്നില്ല; സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങാന്‍ ബിജെപി പ്രവര്‍ത്തകരോട് നേതൃത്വത്തിന്റെ നിര്‍ദേശം

ബെംഗളൂരു: കര്‍ണാടകയില്‍ സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങാന്‍ ബിജെപി പ്രവര്‍ത്തകരോട് നേതൃത്വത്തിന്റെ നിര്‍ദേശം. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ സംസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രവര്‍ത്തരോട് അറിയിച്ചിരിക്കുന്നത്.

നാളെ ഉച്ചയ്ക്ക് 12.30ന് സത്യപ്രതിജ്ഞ നടക്കുമെന്നാണ് സന്ദേശത്തിലുള്ളത്. പാര്‍ട്ടിയുടെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് സന്ദേശം പ്രവര്‍ത്തകരില്‍ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് ആപ്പില്‍ നിന്നാണ് സന്ദേശം ജനങ്ങളില്‍ എത്തിയിരിക്കുന്നത്.

17-ന് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ നാടകീയ രംഗങ്ങളെ തുടര്‍ന്ന് സത്യപ്രതിജ്ഞ മാറ്റിവെക്കുമെന്നായിരുന്നു പ്രവര്‍ത്തകുടെ വിലയിരുത്തല്‍.


LATEST NEWS