ബി.ജെ.പി നേതാവ് ചന്ദന്‍ മിത്ര ത്രിണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബി.ജെ.പി നേതാവ് ചന്ദന്‍ മിത്ര ത്രിണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പ്രമുഖ ബി.ജെ.പി നേതാവ് ചന്ദന്‍ മിത്ര ത്രിണമുല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കകോ​ല്‍​ക്ക​ത്ത​യി​ലെ വ​ന്പ​ന്‍ റാ​ലി​യി​ല്‍ പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് മി​ത്ര തൃ​ണ​മൂ​ല്‍ അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. മി​ത്ര​യ്ക്കൊ​പ്പം കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​യ സ​മ​ര്‍ മു​ഖ​ര്‍​ജി, അ​പു​ര്‍​വ സ​ര്‍​ക്കാ​ര്‍, സ​ബി​ന യാ​സ്മി​ന്‍, അ​ക്റു​സ്മാ​ന്‍, മൊ​യി​നു​ള്‍ ഹ​സ​ന്‍ എ​ന്നി​വ​രും തൃ​ണൂ​ലി​ല്‍ ചേ​ര്‍​ന്നു.

രണ്ട് തവണ രാജ്യസഭാ അംഗമായിരുന്ന ചന്ദന്‍, ബി.ജെ.പി മോദി-അമിത് ഷാ കുട്ടുകെട്ടില്‍ കേന്ദ്രീകൃതമാകുന്നതില്‍ അസന്തുഷ്‌ടി പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടിക്ക് നല്‍കിയ രാജിക്കത്തില്‍ അദ്ദേഹം ഇത് പ്രത്യേകം സൂചിപ്പിക്കുകയുമുണ്ടായി.ബി​ജെ​പി​യി​ല്‍​നി​ന്നു പു​റ​ത്തേ​ക്കു​പോ​കു​ന്ന നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലെ അ​വ​സാ​ന പ്ര​മു​ഖ​നാ​ണ് മി​ത്ര. 

ദി ​സ്റ്റേ​റ്റ്സ്മാ​ന്‍ പ​ത്ര​ത്തി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യാ​ണ് മി​ത്ര ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. നി​ല​വി​ല്‍ ഡ​ല്‍​ഹി​യി​ലെ ദി ​പ​യ​നീ​ര്‍ പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​റാ​ണ്. ര​ണ്ടു ത​വ​ണ രാ​ജ്യ​സ​ഭാ എം​പി​യാ​യ നേ​താ​വാ​ണ് മി​ത്ര.