യുപിയിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ബിജെപി നേതാവടക്കം 3 പേര്‍ക്ക് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുപിയിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ബിജെപി നേതാവടക്കം 3 പേര്‍ക്ക് പരിക്ക്

ഉന്നാവ്: യുപിയിലെ ഉന്നാവില്‍ ട്രക്കില്‍നിന്ന് പുറത്തേക്ക് എറിഞ്ഞ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ബിജെപി നേതാവടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ഗൗതം അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.

ലഖ്‌നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുംവഴി ഭക്ഷണം കഴിക്കാന്‍ റോഡരികില്‍ വാഹനം നിര്‍ത്തിയ ബിജെപി നേതാവിനാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഗ്യാസ് സിലിണ്ടറിന് തീപ്പിടിച്ചതോടെ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍നിന്ന് ഡ്രൈവര്‍ സിലിണ്ടര്‍ പുറത്തേക്ക് എറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. 

മൂന്നുപേരെയും കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ ചീളുകള്‍ പരിക്കേറ്റവരുടെ മുഖത്തും കഴുത്തിലുമാണ് പതിച്ചത്.