ഉത്തര്‍പ്രദേശില്‍ പുതപ്പുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ ബിജെപി നേതാക്കളുടെ തമ്മിലടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഉത്തര്‍പ്രദേശില്‍ പുതപ്പുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ ബിജെപി നേതാക്കളുടെ തമ്മിലടി

ക്നൗ: ഉത്തര്‍പ്രദേശില്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ ബിജെപി നേതാക്കളുടെ തമ്മിലടി. മഹോലി എംഎല്‍എ ശശാങ്ക് ത്രിവേദിയും ലോക്സഭാ എംപി രേഖാ വര്‍മ്മയും തമ്മിലാണ് അടിയായത്.

കൊടുംശൈത്യത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിരവധിപേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പുതപ്പുകള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പാവപ്പെട്ടവര്‍ക്കായി നടത്തിയ സഹായച്ചടങ്ങ് നേതാക്കന്മാരുടെ പ്രശസ്തി തെളിയിക്കാനുള്ള അവസരമായി കണ്ടതോടെയാണ് പരിപാടിയില്‍ തമ്മിലടി നടന്നത്.

പുതപ്പുകള്‍ കൈമാറുന്നതിന്റെ ഫോട്ടോയെടുക്കുമെന്നതിനാല്‍ ആര് കൈമാറണം എന്ന വിഷയത്തെച്ചൊല്ലിയാണ് തര്‍ക്കവും തമ്മിലടിയും നടന്നത്. ആരാദ്യം പുതപ്പ് നല്‍കും എന്ന കാര്യത്തിലും ബിജെപി എംഎല്‍എയും ബിജെപി എംപിയും തമ്മില്‍ ഉശിരന്‍ വാക്പോര് നടത്തി.

തര്‍ക്കം മുറുകിയതോടെ പുതപ്പ് വിതരണം അനിശ്ചിതത്വത്തിലായി. ഒടുവില്‍ പൊലീസ് മേധാവി സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും ആരും പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് മേധാവി പ്രതികരിച്ചു.


LATEST NEWS