ബിജെപിയുടെ ലോകസഭ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്നു പുറത്തുവിട്ടേക്കുമെന്ന്‍ സൂചന

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിയുടെ ലോകസഭ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക ഇന്നു പുറത്തുവിട്ടേക്കുമെന്ന്‍ സൂചന

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ആദ്യ പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. ഡല്‍ഹിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ ഏപ്രില്‍ 11ന് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 91 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് നിശ്‌ചയിക്കുക. 

ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തെലങ്കാന, ആന്ധ്രാ പ്രദേശ് സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളിലേക്കും ഉത്തര്‍പ്രദേശ്, മഹാരാഷ്‌ട്ര, പശ്‌ചിമബംഗാള്‍, ഒഡീഷ, ആസാം സംസ്ഥാനങ്ങളിലെ ചില സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. 

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.