സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം; ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: ലോകസഭ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ തര്‍ക്കം തുടരുകയാണ്.

കുമ്മനം മത്സരിക്കുന്ന തിരുവനനന്തപുരം ഒഴികെ ഒരു സീറ്റിലും കൃത്യമായ സ്ഥാനാര്‍ത്ഥി ചിത്രം ഇല്ല. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുന്നില്ലെങ്കില്‍ തൃശ്ശൂര്‍ സീറ്റ് ബിജെപി ഏറ്റെടുത്തേക്കും. പാലക്കാട് ശോഭാസുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും സി.കൃഷ്ണകുമാറിനെയാണ് മുരളീധരവിഭാഗത്തിന് താല്‍പര്യം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യങ്ങളില്‍
എന്ത് നിലപാടെടുക്കുന്നു എന്നത് നിര്‍ണായകമാണ്. ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍ സീറ്റുകളിലാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ മത്സരിക്കും. എന്നാല്‍ പത്തനംതിട്ടയിലും,തൃശ്ശൂരിലും അനിശ്ചിതത്വം തുടരുകയാണ്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ പിഎസ് ശ്രീധരന്‍പിള്ളയും കെ സുരേന്ദ്രനും കരുനീക്കം ശക്തമാക്കിയിട്ടുണ്ട്.

സമിതിയില്‍ കുമ്മനം രാജശേഖരന്‍, പിഎസ് ശ്രീധരന്‍ പിള്ള, വി മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ഇന്ന് വൈകുന്നേരത്തോടെയോ നാളെയോ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് ബിജെപി ശ്രമം.