ബിജെപി ദേശീയ കൌണ്‍സിലിന് ഇന്ന് സമാപനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപി ദേശീയ കൌണ്‍സിലിന് ഇന്ന് സമാപനം

ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ  കൌണ്‍സില്‍ ഇന്ന് ഡല്‍ഹി രാംലീല മൈതാനിയില്‍ സമാപിക്കും. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നീക്കം സംബന്ധിച്ച് പ്രതിപാദിക്കുന്ന പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഇന്ന് സമാപനയോഗത്തില്‍ നടക്കും. കാര്‍ഷിക പ്രമേയത്തിന്റെയും സംഘടന,രാഷ്ട്രീയ പ്രമേയങ്ങളുടെയും അവതരണവും ഉണ്ടായേക്കും.

രാമക്ഷേത്രം അയോധ്യയില്‍ അതേ സ്ഥലത്ത് നിര്‍മ്മിക്കുന്നതില്‍ പിറകോട്ടില്ലെന്ന്‍ ഇന്നലെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ പ്രഖ്യാപിച്ചിരുന്നു. ഇന്നവതരിപ്പിക്കുന്ന പ്രമേയങ്ങളില്‍ സര്‍ക്കാരിന്റെ വികസന നേട്ടവും വരുന്ന പൊതു തെരഞ്ഞെടുപ്പ് പ്രചരണമുദ്രാവക്യവും ഉണ്ടാകും. 

പാര്‍ട്ടി ജനപ്രതിനിധികള്‍, ജില്ലാതലം മുതലുള്ള ഭാരവാഹികള്‍,പോഷക ഘടകങ്ങളുടെ ഭാരവാഹികള്‍ തുടങ്ങി ആകെ 12000 പ്രതിനിധികളാണ് കൌണ്‍സിലില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് 200 പ്രതിനിധികള്‍ എത്തിയിട്ടുണ്ട്.