ബിജെപി വിരുദ്ധ മുദ്രാവാക്യവുമായി മമതാ ബാനര്‍ജി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപി വിരുദ്ധ മുദ്രാവാക്യവുമായി മമതാ ബാനര്‍ജി

രാജ്യം ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75 വര്‍ഷത്തെ സ്മരണ പുതുക്കുമ്പോള്‍ അതിനെ അനുസ്മരിക്കുന്ന തരത്തിലുള്ള ബിജെപി വിരുദ്ധ മുദ്രാവാക്യവുമായി മമതാ ബാനര്‍ജി രംഗത്ത്. ബ്രിട്ടീഷ്‌കാരോടല്ല  ബിജെപിയോടാണ് ഇന്ത്യ വിടാന്‍ പറയുന്നത് എന്നത് മാത്രമാണ് വത്യാസം. 2019 ഓടെ ബിജെപിയെ അധികാരത്തില്‍  നിന്നും പുറത്താക്കുക എന്ന ലക്ഷ്യത്തോടെ  മമത ബാനര്‍ജി ബംഗാളില്‍ പ്രചാരണ പരുപാടിയും ആരംഭിച്ചു.

പ്രചാരണ പരുപാടി ദേശീയ തലത്തില്‍ സംഘടിപ്പിക്കനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ തീരുമാനം. ജനാധിപത്യത്തിനും, മതേതരത്വത്തിനും ജനങ്ങളുടെ അവകാശത്തിനും ഭീഷണിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. എല്ലാ പ്രതിപകഷ പാര്‍ട്ടികളും ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കും. 2019ഓടെ ബിജെപി ഇന്ത്യവിടുക എന്നതാവും ഞങ്ങളുടെയെല്ലാം മുദ്രാവാക്യം എന്ന് മമത ബാനര്‍ജി പറയുന്നു.

വിഭജന രാഷ്ട്രീയം പ്രയോഗിച്ച് രാജ്യത്തിന്റെ മതേതര മുഖം തകര്‍ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും മമത ആരോപിച്ചു. 'ബംഗാളില്‍ ആകമാനമായി ഞങ്ങള്‍ ഈ പ്രചാരണവുമായി മുന്നോട്ട് പോകും. ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ഈ പ്രചാരണത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 5 വരെ തുടരും'. ആദിവാസികള്‍ക്കും പിന്നാക്കവിഭാഗങ്ങള്‍ക്കും വേണ്ടി ബിജെപി ഒഴുക്കുന്നത് മുതലക്കണ്ണീരാണെന്നും ബിജെപി രാജ്യത്തെ ഭിന്നിപ്പിക്കുമെന്നും അതനുവദിച്ചു കൂടെന്നും മമത ബാനര്‍ജി പറഞ്ഞു. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ തുടക്കമായും പ്രചാരണ പരുപാടിയെ കാണാം.


LATEST NEWS