മഹാരാഷ്ട്ര‍യിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവസേന സഖ്യം ഉപേക്ഷിക്കാൻ ബിജെപി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഹാരാഷ്ട്ര‍യിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശിവസേന സഖ്യം ഉപേക്ഷിക്കാൻ ബിജെപി

അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ശിവസേന നടപടിക്ക് പ്രതികാര നടപടിക്കൊരുങ്ങി ബിജെപി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര‍യിൽ ശിവസേന സഖ്യം ഉപേക്ഷിക്കാൻ പാർട്ടി നേതാക്കൾക്ക് ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷാ നിർദേശം നൽകി. 

മഹാരാഷ്ട്രയിൽ തനിച്ച് മത്സരിക്കുന്നതിന് നടപ്പാക്കേണ്ട 23 ഇന നിർദേശങ്ങളും അമിത് ഷാ പാർട്ടി പ്രവർത്തകർക്ക് കൈമാറിയിട്ടുണ്ട്. നിലവിൽ എൻ.ഡി.എയുടെ സഖ്യ കക്ഷിയാണ് ശിവസേന. അവിശ്വാസ പ്രമേയ ചർച്ചക്ക് ശേഷം രാഹുലിനെ പ്രശംസിച്ച് ശിവസേന രംഗത്തെത്തിയിരുന്നു. 

അവിശ്വാസപ്രമേയത്തിലെ യഥാർഥ വിജയി രാഹുലാണെന്ന് പാർട്ടി പത്രമായ സാമ്നയിലൂടെ ശിവസേന വ്യക്തമാക്കിയിരുന്നു. ലോക്സഭയിലെ പ്രസംഗത്തിലൂടെയും പ്രകടനത്തിലൂടെയും പ്രതിപക്ഷത്തിൻറെ ശബ്ദമാകാൻ രാഹുലിന് സാധിച്ചുവെന്നും സാമ്നയിൽ ചൂണ്ടിക്കാട്ടിയിരുന്നു.