ശശി തരൂര്‍ മാപ്പു പറയണമെന്നു ബിജെപി ആവശ്യപ്പെട്ടു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശശി തരൂര്‍ മാപ്പു പറയണമെന്നു ബിജെപി ആവശ്യപ്പെട്ടു

ന്യൂഡൽഹി∙ ഇന്ത്യന്‍ ജനാധിപത്യത്തെ പാക്കിസ്ഥാനുമായി താരതമ്യപ്പെടുത്തി പറഞ്ഞതിലൂടെ ഇന്ത്യയെ അപമാനിച്ച ശശി തരൂര്‍ മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

പാകിസ്താന്‍കാരെ സ്നേഹിച്ചാലും ഇന്ത്യക്കാരെ നിന്ദിക്കരുത് എന്നാണ്‌ ബിജെപിയുടെ പ്രതികരണം. തുച്ഛമായ രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയെ ഭീകരരാഷ്ട്രമായ പാക്കിസ്ഥാനുമായി തുലനം ചെയ്യാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്നും ബിജെപി കുറ്റപ്പെടുത്തി. സുനന്ദാ പുഷ്‌കറിന്റെ മരണത്തിനു ശേഷം പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള തരൂരിന്റെ ബന്ധം വിവാദമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബിജെപിയുടെ പ്രസ്താവന.


LATEST NEWS