ദക്ഷിണേന്ത്യയിൽ വിജയം കൊയ്യാന്‍ ബിജെപി: ഉപരാഷ്ട്രപതി സ്ഥാനാർഥി: എം. വെങ്കയ്യ നായിഡുവിന് സാധ്യത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദക്ഷിണേന്ത്യയിൽ വിജയം കൊയ്യാന്‍ ബിജെപി: ഉപരാഷ്ട്രപതി സ്ഥാനാർഥി: എം. വെങ്കയ്യ നായിഡുവിന് സാധ്യത

ന്യൂഡൽഹി:  ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാവും കേന്ദ്രമന്ത്രിയുമായ എം. വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ ബിജെപി യുടെ നീക്കം . ഇന്നു വൈകിട്ടു നടക്കുന്ന യോഗത്തിൽ ഇതു സംബന്ധിച്ചു തീരുമാനമുണ്ടാകും. ദക്ഷിണേന്ത്യയിൽ നിന്നുള്ള നേതാവും കേന്ദ്രമന്ത്രിയുമായ എം. വെങ്കയ്യ നായിഡുവിന്റെ പേരാണ്കേൾക്കുന്നത്.

വെങ്കയ്യ നായിഡു, സി. വിദ്യാസാഗർ റാവു എന്നിവരുടെ പേരുകളാണ് ഇപ്പോൾ പരിഗണനയിലുള്ളത്..മുൻ ഗവർണർ ഗോപാൽകൃഷ്ണ ഗാന്ധിയാണ് പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. വെങ്കയ്യ നായി‍ഡുവിനെ ഉപരാഷ്ട്രപതിയാക്കി   ദക്ഷിണേന്ത്യയിൽ വിജയം കൊയ്യാനാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത് ഷായും ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ വെങ്കയ്യ നായിഡുവിന് മുഖ്യ പരിഗണന കിട്ടിയെന്നാണ് സൂചന. മൂന്ന് മാനദണ്ഡമാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി ബിജെപി നിശ്ചയിച്ചിരിക്കുന്നത്.

ബിജെപിയുടെയും ആർഎസ്എസിന്റെയും ആശയങ്ങളുമായി യോജിച്ചുപോകണം.  രാജ്യസഭ സുഗമമായി മുന്നോട്ടു കൊണ്ടുപോകാനുള്ള കഴിവ് വേണം. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ നേടിയെടുക്കാൻ കഴിയണം. ഈ മൂന്ന് മാനദണ്ഡങ്ങളിലും മികവ് പുലർത്താനായതാണ് വെങ്കയ്യ നായിഡുവിന്റെ സാധ്യത യ്ക്ക് കാരണം


LATEST NEWS