ബാങ്കുകളിലെത്തിയത് കോടികളുടെ കള്ളപ്പണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാങ്കുകളിലെത്തിയത് കോടികളുടെ കള്ളപ്പണം

ന്യൂഡൽഹി∙: നോട്ട് നിരോധനത്തെത്തുടർന്ന്  നിരോധിച്ച നോട്ടുകൾ തിരിച്ചടയ്ക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച 50 ദിവസ സമയപരിധിയിൽ രാജ്യത്തെ ബാങ്കുകളിൽ നിക്ഷേപമായി എത്തിയെന്നു കരുതുന്ന കള്ളപ്പണം 3–4 ലക്ഷം കോടി രൂപ. വിശദാംശങ്ങൾ പരിശോധിച്ചശേഷം നികുതി വെട്ടിച്ച 3–4 ലക്ഷം കോടിയുടെ നിക്ഷേപകർക്ക് ആദായനികുതി വകുപ്പ് നോട്ടിസ് അയയ്ക്കും.

നവംബർ ഒൻപതിനുശേഷം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ബാങ്കുകളിൽ പണമായി എത്തിയതു 10,700 കോടി രൂപയാണ്. സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച 16,000 കോടി രൂപയുടെ വിശദാംശങ്ങളും ആദായനികുതി വകുപ്പ്  പരിശോധിച്ചു വരികയാണ്. ഗ്രാമീണ ബാങ്കുകളിലെ 13,000 കോടി രൂപയുടെ നിക്ഷേപവും പരിശോധിക്കുന്നുണ്ട്. ഭീകരപ്രവർത്തകരുടെ സാന്നിധ്യമുള്ള മേഖലകളിലെ ബാങ്കുകളിലെ നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധന നടത്തും.


LATEST NEWS