ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു.

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു.

ശിവകാശി: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. മാരിയപ്പന്‍ (35), കൃഷ്ണന്‍ (43) എന്നിവരാണ് മരിച്ചത്.രണ്ടുപേര്‍ക്ക് ഗുരുതരമായി  പരിക്കേറ്റു. പൊന്നുസ്വാമി, പാണ്ഡ്യരാജന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 90 ശതമാനത്തിലേറെ പൊള്ളലേറ്റ ഇരുവരെയും ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശിവകാശിക്കടുത്തുള്ള കക്കിവാടന്‍പട്ടിയിലാണ് അപകടമുണ്ടായത്.  പടക്ക നിര്‍മാണം നടത്തുന്നതിനിടെ നാലുപേര്‍ ഉണ്ടായിരുന്ന ചെറിയ മുറിയിലാണ് സ്‌ഫോടനമുണ്ടായത്. ദീപാവലിക്കുവേണ്ടി വന്‍തോതില്‍ പടക്ക നിര്‍മാണം നടക്കുന്നതിനിടെയാണ് അപകടം. അശ്‌നിമന സേന സ്ഥലത്തെത്തി ഒരു മണിക്കൂറിനകം അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. മധുര പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.