ബ്ലൂ വെയ്ൽ ഗെയിം  രാജ്യത്ത് വ്യാപിക്കുന്നത്  തടയണം : കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

   ബ്ലൂ വെയ്ൽ ഗെയിം  രാജ്യത്ത് വ്യാപിക്കുന്നത്  തടയണം : കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി:  ബ്ലൂവെയ്ൽ പോലുള്ള ഗെയിമുകളുടെ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികളെടുക്കാൻ കേന്ദ്രസർക്കാരിനു സുപ്രീംകോടതിയുടെ നിർദേശം. ഇത്തരത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നതിന് വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര  അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഹർജികൾ പരിഗണിക്കരുതെന്നും ഹൈക്കോടതികൾക്ക് ബെഞ്ച് നിർദേശം നൽകി. ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരും ബെ‍ഞ്ചിൽ അംഗങ്ങളായിരുന്നു.

ലോകത്താകമാനം നിരവധി കുട്ടികളുടെ ആത്മഹത്യയ്ക്കു കാരണമായ ബ്ലൂവെയ്ൽ ഗെയിമിന്റെ നിരോധനം ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ബ്ലൂവെയ്‌ലിന്റെ ലിങ്കുകൾ വ്യാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച ഹർജിയിൽ ഫെയ്സ്ബുക്, ഗൂഗിൾ, യാഹൂ എന്നിവയോടു ഡൽഹി ഹൈക്കോടതി ഓഗസ്റ്റ് 22ന് അഭിപ്രായം തേടിയിരുന്നു. ഗെയിം നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി സെപ്റ്റംബർ നാലിന് തമിഴ്നാട്, കേന്ദ്ര സർക്കാരുകളോട് നിർദേശിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കാൻ ഡൽഹി ഹൈക്കോടതിയും ആവശ്യപ്പെട്ടു.

50 ടാസ്ക്കുകൾ നിർദേശിക്കുന്ന ഒരു കൊലയാളി ഗെയിമാണ് ബ്ലൂവെയ്ൽ ചലഞ്ച്. ഒട്ടേറെ കുട്ടികളാണ് ഇതിലൂടെ മരിച്ചത്. റഷ്യയിൽ തുടങ്ങിയ ഗെയിമിന്റെ അഡ്മിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.


LATEST NEWS