പത്മാവതി: ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് ദീപിക; ദീപിക ഇന്ത്യക്കാരിയല്ലെന്ന് സുബ്രമണ്യൻ സ്വാമി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പത്മാവതി: ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മൾ പിന്നോട്ടാണോ സഞ്ചരിക്കുന്നതെന്ന് ദീപിക; ദീപിക ഇന്ത്യക്കാരിയല്ലെന്ന് സുബ്രമണ്യൻ സ്വാമി 

ബോളിവുഡ് ചിത്രം പത്മാവതിയെ ചൊല്ലി വീണ്ടും വാക്ക് പോര് മൂർച്ഛിക്കുന്നതിനിടെ ചിത്രത്തിലെ നായിക ദീപിക പദുക്കോൺ തന്നെ പ്രതികരണവുമായി രംഗത്തെത്തി. ഒരു രാഷ്ട്രം എന്ന നിലയിൽ എവിടെയാണ് നമ്മൾ എത്തിയിരിക്കുന്നത്. പിന്നോട്ടാണോ നമ്മുടെ യാത്രയെന്നും  ദീപിക ചോദിച്ചു. 

എന്നാൽ ദീപികയുടെ പരമാർശത്തെ വിമർശിച്ച് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി. ദീപിക ഇന്ത്യക്കാരിയല്ല, ഒരു ഡച്ച് പൗരയാണെന്നും സുബ്പഹ്മണ്യൻ സ്വാമി പറഞ്ഞു. ഇതുപോരാത്തതിന് ട്വിറ്ററിലും സ്വാമി ദീപികക്കെതിരെ രംഗത്ത് വന്നു. ദീപിക രാഷ്ട്രത്തിന്‍റെ അധ:പതനത്തെക്കുറിച്ച് ക്ലാസെടുക്കുകയാണ്. ദീപികയുടെ കാഴ്ചപ്പാടിൽ നിന്ന് പിന്നോട്ടു പോയാൽ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവൂവെന്നും അദ്ദേഹം ട്വിറ്ററില് കുറിച്ചു.

ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രജപുത്ര സംഘടനകളും സംഘപരിവാർ, ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. അതേസമയം ചിത്രം ഡിസംബർ ഒന്നിന് റിലീസ് ചെയ്യും. 


LATEST NEWS