തെലങ്കാനയില്‍ ബോംബിന് മുകളില്‍ കിടന്ന കോണ്‍ഗ്രസ് നേതാവ് ബോംബ് പൊട്ടി മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തെലങ്കാനയില്‍ ബോംബിന് മുകളില്‍ കിടന്ന കോണ്‍ഗ്രസ് നേതാവ് ബോംബ് പൊട്ടി മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ ബോംബിന് മുകളില്‍ കിടന്നുറങ്ങിയ കോണ്‍ഗ്രസ് നേതാവ് ബോംബ് പൊട്ടി മരിച്ചു. തെലങ്കാനയിലെ നല്‍ഗൊണ്ട ജില്ലയിലെ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് എന്‍ ധര്‍മ്മ നായി കിടക്കയ്ക്ക് അടിയിലാണ് ബോംബ് വച്ചിരുന്നത്. ഉറക്കത്തിനിടെ 
ബോംബ് പൊട്ടി ധര്‍മ്മയുടെ ശരീരം ചിന്നിച്ചിതറുകയായിരുന്നു.

അതേസമയം, കിടക്കയ്ക്കടിയില്‍ ബോംബ് വച്ചത് രാഷ്ട്രീയ എതിരാളികള്‍ അല്ലെന്ന് വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. ഭര്‍ത്താവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ രണ്ടാം ഭാര്യയാണ് ധര്‍മ്മ നായിക്കിന്റെ കിടക്കയ്ക്കടിയില്‍ ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്.

വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന ധര്‍മ നായിക്കെന്നും രാത്രിയുണ്ടായ സ്‌ഫോടനത്തില്‍ അദ്ദേഹത്തിന്റെ ശരീരം ചിന്നിത്തിതറുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ചിന്തപാലം ഗ്രാമത്തിലെ ഉപസര്‍പഞ്ച് കൂടിയായിരുന്ന ധര്‍മനായിക്കിന്റെ മരണത്തിന് പിന്നില്‍ ആദ്യം രാഷ്ട്രീയ എതിരാളികളെയാണ് പൊലീസ് സംശയിച്ചതെങ്കിലും പിന്നീട് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയെ തുടര്‍ന്നാണ് രണ്ടാം ഭാര്യയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായത്.


LATEST NEWS