നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു

ജമ്മു : ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. പൂഞ്ച് ജില്ലയിലാണ് നുഴഞ്ഞുകയറ്റശ്രമം തകര്‍ത്തത്. ബുധനാഴ്ച രാവിലെ മുതല്‍ ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരരെ സഹായിക്കുന്നതിനായി പാക് സൈന്യം ഇന്ത്യന്‍ സൈന്യത്തിനു നേര്‍ക്കു വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.


LATEST NEWS